| Sunday, 14th July 2024, 10:21 am

'വികസനത്തിനായി വേണമെങ്കിൽ പണം നൽകാം, എന്നാൽ ബീഹാറിന് പ്രത്യേക പദവിയില്ല'; കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യുവിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം. എന്നാൽ ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നത് നീതി ആയോഗ് നിഷേധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. പക്ഷെ സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീതി ആയോഗ് രാജ്യത്തെ ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നത് നിഷേധിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾക്ക് എന്തും ചെയ്യാം. എന്നാൽ ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നൽകില്ല,’ ജിതിൻ റാം മാഞ്ചി പറഞ്ഞു.

ബീഹാറിന് ധനസഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തിന് എത്ര പണം വേണമെങ്കിലും കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകുമെന്നും മാഞ്ചി പറഞ്ഞു.

കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിച്ചത് മുതൽ, ജെ.ഡി.യു നേതാക്കൾ ബീഹാറിന് പ്രത്യേക പദവിക്കായി ആവശ്യപെടുന്നുണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു കഴിഞ്ഞ മാസം നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രത്യേക കാറ്റഗറി പദവി അല്ലെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജിൻ്റെ രൂപത്തിൽ മതിയായ സഹായം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

അതേസമയം എൻ.ഡി.എ സർക്കാരിൻ്റെ ഭാഗമായിട്ടും ബി.ജെ.പിയിൽ നിന്ന് പ്രത്യേക പദവി ആവശ്യപ്പെട്ട ജെ.ഡി.യുവിനെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് മീരാ കുമാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു.

Also Read: പെട്ടെന്ന് വേണമെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയ ബെഡ്ഷീറ്റ് എടുത്ത് ജയറാമിന് ഷര്‍ട്ട് തയാറാക്കി കൊടുക്കുകയായിരുന്നു: കോസ്റ്റ്യൂം ഡിസൈനര്‍ സതീഷ് എസ്.ബി

Content Highlight: As NDA ally JDU demands special status for Bihar, Central body denies provision

We use cookies to give you the best possible experience. Learn more