| Sunday, 17th May 2020, 4:53 pm

അതിഥി തൊഴിലാളികളുമായി വന്ന, കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ 500 ബസ്സുകള്‍ യു.പി അതിര്‍ത്തിയില്‍; അനുമതി നല്‍കാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കയറ്റിയ, കോണ്‍ഗസ് ഏര്‍പ്പാടാക്കിയ 500ലധികം ബസ്സുകള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുവദിക്കാതെ ബഹാജ് അതിര്‍ത്തിയില്‍ കിടക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൊഴിലാളികളെ കയറ്റിയ ബസുകള്‍ സംസ്ഥാനത്തേക്ക് കടത്തി വിടാന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു.

‘നിരവധി തൊഴിലാളികളാണ് യു.പി അതിര്‍ത്തിയില്‍ പെട്ടുപോയിരിക്കുന്നത്. അവര്‍ കാല്‍നടയായി വരുകയായിരുന്നു. ഇന്നവര്‍ മണിക്കൂറുകളോളമാണ് നിന്നത്. സംസ്ഥാനത്തേക്ക് കടക്കാന്‍ അവരെ അനുവദിക്കുന്നില്ല. കഴിഞ്ഞ 50 ദിവസമായി അവര്‍ക്ക് ജോലിയില്ല. അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്’, പ്രിയങ്ക ട്വീറ്റ് ചെയ്തു.

തൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനവും വിലകുറഞ്ഞ രാഷ്ട്രീയവും കളിക്കുക എന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കൂടുതല്‍ ട്രെയിനുകല്‍ ഓടിക്കണം, ബസുകള്‍ ഓടിക്കണം. ആയിരം ബസ്സുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസ് അനുവാദം ചോദിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആല്‍വാര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാന്‍ 500 ബസ്സുകള്‍ പ്രിയങ്ക ഗാന്ധി ഏര്‍പ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more