| Friday, 15th May 2020, 9:12 pm

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 10000 കടന്നു; മരിച്ചത് 71 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച 385 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 10,108ആയി.

വെള്ളിയാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 7,435പേരാണ്.\

ചെന്നൈയില്‍ മാത്രം 5946 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5114പേരും ഇപ്പോഴും ചികിത്സയിലാണ്. 2599 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്.

അതിനിടെ മെയ് 16 മുതല്‍ ചെന്നൈയിലും തിരുവള്ളൂരിലും ഒഴികെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകള്‍ തുറക്കാന്‍ ധാരണയായി. ടോക്കണ്‍ വഴിയാണ് മദ്യം വിതരണം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more