തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 10000 കടന്നു; മരിച്ചത് 71 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2020, 9:12 pm
ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച 385 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 10,108ആയി.
വെള്ളിയാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 7,435പേരാണ്.\