തുടർച്ചയായി തിരിച്ചടികൾക്ക് ശേഷം ക്രിക്കറ്റിൽ തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ശ്രീലങ്കക്കെതിരെ ടി-20 ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ടീം ന്യൂസിലാൻഡ്സിനെതിരായ ഏകദിന പരമ്പരയിലും ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവരുടെ ഭാവിയെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും അതാണ് ഇന്ത്യൻ ടീമിന്റെ വളർച്ചക്ക് കാരണമെന്നും അദ്ദേഹം പ്രശംസിച്ചു.
കൂടാതെ പാക് ക്രിക്കറ്റ് ടീമിന്റെ പ്രവണതകൾക്കെതിരെ അദ്ദേഹം ശക്തമായ വിമർശനമുന്നയിക്കുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
“ഇന്ത്യന്‍ ക്രിക്കറ്റ് കൃത്യമായ പാതയിലാണ് മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ടി-20 ക്രിക്കറ്റ് ടീമിനെ ഇനി മുന്നിൽ നിന്നും നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമെന്നു ഇന്ത്യൻ ടീം സ്ഥിരീകരിച്ചു കഴിഞ്ഞു. രോഹിത് ശര്‍മ്മയും വിരാട് കോഹ് ലിയുമില്ലാതെയും പതർച്ചയില്ലാതെ ഇന്ത്യൻ ടീം മുന്നോട്ട് പോകുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
പക്ഷെ പാകിസ്ഥാൻ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ എല്ലാ ഫോര്‍മാറ്റുകളിലും ടീം ബാബര്‍ അസമിനെ ആശ്രയിച്ച് നിൽക്കുകയാണ്. പാകിസ്ഥാൻ ടീമില്‍ യാതൊരു മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും മുതിരുന്നില്ല. ഇതിനു കാരണം ടീമില്‍ നിന്നും പുറത്താകുമോ എന്ന കളിക്കാരുടെ ഭയം നിമിത്തം അവർ സെലക്ട്ർമാരിൽ ചുമത്തുന്ന സമ്മർദമാണ്.
ഒരിക്കല്‍ ഈ ഭയത്തിന് അടിമപ്പെട്ടാൽ ടീമിന്റെ തകര്‍ച്ചയും തുടങ്ങും. മികച്ച ഒരു ടീമിനെ സൃഷ്ടിച്ചെടുക്കണമെങ്കിൽ ചില കടുപ്പമേറിയ തീരുമാനങ്ങൾ പാക് ക്രിക്കറ്റ് ബോർഡ് സ്വീകരിക്കണം,’ കനേരിയ കൂട്ടിച്ചേർത്തു.
അതേസമയം ന്യൂസിലാൻഡ്സിനെതിരെ ജനുവരി 29ന് ഏക്നാ സ്പോർട്സ് സിറ്റിയിൽ വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിന മത്സരം നടക്കുന്നത്. പാകിസ്ഥാൻ ഏപ്രിൽ 13നാണ് ന്യൂസിലാൻഡ്സുമായി അടുത്ത മത്സരം കളിക്കുക.
Content Highlights:As India move forward in cricket, they get teased from Pakistan; Former Pakistani player with criticise