| Monday, 11th March 2024, 8:08 am

നെതന്യാഹുവിന്റെ നയങ്ങൾ ഇസ്രഈലിനെ സഹായിക്കുന്നതിനേക്കാൾ ദ്രോഹിക്കുന്നുവെന്ന് ബൈഡൻ; പ്രസ്താവന തെറ്റെന്ന് നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ യുദ്ധത്തോടുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ സമീപനം ഇസ്രഈലിനെ സഹായിക്കുന്നതിനേക്കാൾ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”നെതന്യാഹുവിന് ഇസ്രഈലിനെ പ്രതിരോധിക്കാനും ഹമാസിനെതിരെ പോരാടാനുമുള്ള അവകാശമുണ്ട്. എന്നാൽ യുദ്ധത്തിന്റെ അനന്തരഫലമായി നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവൻ കൂടെ അദ്ദേഹം ശ്രദ്ധിക്കണം. എൻ്റെ കാഴ്ചപ്പാടിൽ നെതന്യാഹു ഇസ്രഈലിനെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ അവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്,”ബൈഡൻ പറഞ്ഞു.

ഗസക്കെതിരായ ഇസ്രഈനിന്റെ ആക്രമണങ്ങൾ ബൈഡൻ പിന്തുണക്കുന്നതിന്റെ പേരിൽ അമേരിക്കയിൽ നിന്ന് ഉൾപ്പടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബൈഡന്റെ പ്രസ്താവന.

അതിനിടെ ബൈഡന്റെ പ്രസ്താവനക്ക് മറുപടി നൽകി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്തെത്തി. ബൈഡന് തെറ്റ് പറ്റിയെന്നാണ് നെതന്യാഹു പറഞ്ഞത്. ഭൂരിപക്ഷം വരുന്ന ഇസ്രഈലികളുടെ താത്പര്യത്തിന് വിരുദ്ധമായി സ്വകാര്യ നയങ്ങളാണ് ഞാൻ പിന്തുടരുന്നതെന്നും ഇത് ഇസ്രഈലിന്റെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ, ആ രണ്ട് കാര്യങ്ങളിലും അദ്ദേഹത്തിന് തെറ്റുപറ്റി,”നെതന്യാഹു പറഞ്ഞു.

ഗസക്കെതിരായ യുദ്ധത്തെ തുടക്കം മുതൽ അമേരിക്ക പിന്തുണക്കുന്നുണ്ടെങ്കിലും ബൈഡൻ തുടർച്ചയായി നടത്തി വരുന്ന പരസ്യ എതിർപ്പുകളിൽ നെതന്യാഹുവിന് നിരാശയുണ്ടെന്നാണ് പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. അതിനിടെ, ബന്ദി മോചനം പരാജയപ്പെട്ടതിൽ ടെൽ അവീവിൽ ഉൾപ്പടെ ഇസ്രഈലിനെതിരെ ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്.

Content Highlight: As Gaza Deaths Mount, Biden Says Netanyahu’s Approach “Hurting Israel”

Latest Stories

We use cookies to give you the best possible experience. Learn more