| Saturday, 23rd September 2023, 3:24 pm

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ വൈറസ് വ്യാപനഭീതി അകലുന്ന സാഹചര്യത്തിൽ ജില്ലയിൽ അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു.
തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

അതേസമയം, കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവിടെ ഏർപ്പെടുത്തിയിരിക്കുന്ന
നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണ് എന്നും കളക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുകയും അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് എന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസർ വെക്കണമെന്നും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

Content Highlight: As fear of Nipah is over schools in Kozhikode are reopening

We use cookies to give you the best possible experience. Learn more