| Monday, 23rd December 2019, 1:46 pm

'കൈവിട്ടു പോകുകയാണല്ലോ'; ജാര്‍ഖണ്ഡിലെ തിരിച്ചടിയില്‍ ബി.ജെ.പിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട തകര്‍ച്ചയില്‍ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡും ബി.ജെ.പിയുടെ കൈവിട്ടുപോകുകയാണല്ലോ എന്നായിരുന്നു റാവത്തിന്റെ പരിഹാസം. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബി.ജെ.പിയുടെ കയ്യില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റാവത്ത് പ്രതികരിച്ചു.

ജാര്‍ഖണ്ഡില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു റാവത്തിന്റെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും മഹാരാഷ്ട്ര കൈവിട്ടുപോയി. പിന്നാലെ ജാര്‍ഖണ്ഡും. ചെറിയ സംസ്ഥാനങ്ങള്‍ പോലും സ്വന്തം നിയന്ത്രണത്തില്‍ നിന്നും ബി.ജെ.പിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു’- സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ തൊട്ടുപിറകെ ജാര്‍ഖണ്ഡും നഷ്ടമാകുന്നത് ബി.ജെ.പിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

29 സീറ്റുകളിലാണ് ബി.ജെ.പി ഇപ്പോള്‍ മുന്നേറുന്നത്. മഹാസഖ്യം 42 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ചെറുകക്ഷികളെയൊന്നും ഒപ്പം കൂട്ടാതെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മാരത്തണ്‍ റാലിയായിരുന്നു ജാര്‍ഖണ്ഡില്‍ സംഘടിപ്പിച്ചത്. ദേശീയ പൗരത്വപട്ടികയും പൗരത്വഭേഗതി ബില്ലും ആര്‍ട്ടിക്കിള്‍ 370 രാമക്ഷേത്രവുമെല്ലാം നേതാക്കള്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more