| Wednesday, 2nd October 2024, 2:27 pm

പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് ആവേശമായി എഴുത്തുകാരുടെയും വായനക്കാരുടെയും സംഗമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒക്ടോബര്‍ നാല്, അഞ്ച് തിയ്യതികളില്‍ നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് മുന്നോടിയായി കോഴിക്കോട്ടെ എഴുത്തുകാരും വായനക്കാരും ഒത്തുചേര്‍ന്നു. സാഹിത്യനഗരം എന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ അവര്‍ പങ്കുവെച്ചു.

കോഴിക്കോട് അളകാപുരിയില്‍ നടന്ന സാഹിത്യസംഗമത്തിന് നിരൂപകനും കേന്ദ്ര സാഹിത്യ വിവര്‍ത്തന പുരസ്‌കാരജേതാവുമായ കെ. എസ്. വെങ്കിടാചലം മോഡറേറ്ററായി. എന്‍. ഇ. മനോഹര്‍ സ്വാഗതവും ഡോ. കെ. എസ്. ശ്രീകുമാര്‍ ആമുഖഭാഷണവും നടത്തി.

പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, പി.കെ. പാറക്കടവ്, എ.കെ.ബി. നായര്‍, മലയത്ത് അപ്പുണ്ണി, വി. വസിഷ്ട് തുടങ്ങി സഹിത്യമേഖലയിലെ നിരവധി പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു.

കോഴിക്കോടിന് സാഹിത്യനഗരം പദവി ലഭിച്ച സാഹചര്യത്തില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഉണ്ടാവേണ്ടത് എന്നതും ചര്‍ച്ചയായി.

രണ്ടര മണിക്കൂറോളം നീണ്ട സംവാദത്തില്‍ എഴുപതോളം എഴുത്തുകാരും വായനക്കാരും തങ്ങളുടെ സാഹിത്യനഗരത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. സാഹിത്യസംഗമത്തില്‍ കെ.ജി.രഘുനാഥ് നന്ദി പറഞ്ഞു.

രജിസ്‌ട്രേഷനായി ഇവിടെ ക്ലിക് ചെയ്യുക

Content highlight: As a part of  Poorna Cultural Festival  gathering of writers and readers organized

We use cookies to give you the best possible experience. Learn more