| Monday, 24th April 2023, 9:19 pm

അല്‍ നസര്‍ ക്യാമ്പില്‍ പുതിയ റോളില്‍ ക്രിസ്റ്റ്യാനോ; ചിത്രങ്ങള്‍ വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ മികച്ച പ്രകടനമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാള്‍ഡോ കാഴ്ചവെക്കുന്നത്. സൗദി പ്രോ ലീഗിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോയെത്തിയതോടെ അല്‍ നസറിന്റെ ഓഹരി മൂല്യവും ബ്രാന്‍ഡ് മൂല്യവും വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു.

കൂടാതെ ലോക റെക്കോര്‍ഡ് തുകയായ പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ നല്‍കിയാണ് അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നത്.

ഇപ്പോഴിതാ കളിക്കളത്തിന് പുറത്ത് പുതിയ റോളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ക്രിസ്റ്റ്യാനോ ഒരു പരിശീലന സെഷനില്‍ തന്റെ ടീമംഗങ്ങളുടെയും ക്ലബ് സ്റ്റാഫുകളുടെയും ഫോട്ടോ എടുക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അല്‍-നസര്‍ ക്യാമ്പില്‍ സഹതാരങ്ങള്‍ക്കൊപ്പം വളരെയധികം ആസ്വദിച്ചാണ് ക്രിസ്റ്റ്യാനോ ക്യാമറ കൈകാര്യം ചെയ്യുന്നതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

കിങ്‌സ് കപ്പിന്റെ സെമിഫൈനലില്‍ അല്‍-വെഹ്ദയെ നേരിടുന്നതിന് മുമ്പുള്ള
പരിശീലന സെഷനിലെ ദൃശ്യങ്ങളാണിവ. ക്രിസ്റ്റ്യാനോയുടെ പുതിയ റോള്‍ സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം, അല്‍-നസറിന്റെ തോല്‍വിക്ക് ശേഷം ലയണല്‍ മെസിയുടെ പേര് വിളിച്ച ആരാധകരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

ഏപ്രില്‍ 18ന് അല്‍-ഹിലാലുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ട ശേഷം റണോള്‍ഡോ ആരാധകരുടെ പരിഹാസത്തിന് ഇരായായതിന് പിന്നാലെയായിരുന്നു സംഭവം.
റോണോയെ പ്രകോപിപ്പിക്കാന്‍ ആരാധകര്‍ ലയണല്‍ മെസിയുടെ പേര് ഉച്ചത്തില്‍ ചൊല്ലിയിതാണ് പ്രശ്ണങ്ങള്‍ക്ക് കാരണമായത്.

Content Highlight:  As a Chamara man, Cristiano Ronaldo has got a new job at Al Nassr

Latest Stories

We use cookies to give you the best possible experience. Learn more