ചെന്നൈ: നികുതി വെട്ടിപ്പ് ആരോപണത്തില്‍ തെന്നിന്ത്യന്‍ താരം അമലാ പോളിനെ പരിഹസിച്ച് നേരത്തെ നടന്‍ ആര്യ രംഗത്തെത്തിയിരുന്നു. ഇതിന് അമല മറുപടിയും കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആര്യ വീണ്ടും മറുപടിയുമായെത്തിയിരിക്കുകയാണ്.
താന്‍ സമ്പാദിക്കുന്നതെല്ലാം നിനക്കു വേണ്ടിയാണെന്നും പ്രണയത്തില്‍ വീണു പോയെന്നുമായിരുന്നു ആര്യയുടെ പ്രതികരണം. പോരാത്തതിന് പറയുന്നത് തമാശയല്ലെന്ന ഹാഷ് ടാഗ് കൂടെ ആയതോടെ ഇനി ആര്യയെങ്ങാനും കാര്യമായിട്ട് പറഞ്ഞതാണോ എന്നാണ് സോഷ്യല്‍ മീഡിയ തല പുകഞ്ഞ് ആലോചിക്കുന്നത്.
നേരത്തെ, റോഡ് ടാക്‌സ് ലാഭിച്ചാല്‍ നിങ്ങള്‍ എത്തിച്ചേരുന്നത് അവസാനം ബോട്ടിലായിരിക്കും എന്ന് ആര്യ അമലയെ പരിഹാസിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോട്ടില്‍ യാത്ര ചെയ്യുന്ന ചിത്രമായിരുന്നു അമല നികുതിവെട്ടിപ്പ് ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്.
ആര്യയുടെ പരിഹാസത്തിന് ഉടനെ തന്നെ അമലയും മറുപടി നല്‍കിയിരുന്നു. സൈക്കിളില്‍ സഞ്ചരിച്ചും ഓടിയുമൊക്കെ ആര്യ സൂക്ഷിച്ചു വെച്ച പൈസ പോലെ തന്നെയാണ് തന്റേതെന്നുമായിരുന്നു അമലയുടെ മറുപടി.
“”ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചര്‍ച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? “” എന്നായിരുന്നു കഴിഞ്ഞ ദിവസം അമല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.” 20 ലക്ഷം രൂപ നികുതി വെട്ടിച്ച് ആരും അറിയാതെ ജീവിക്കുമ്പോള്‍ ഇങ്ങനെ കണ്ടുപിടിച്ച് നാണംകെടുത്തുന്നത് എന്തൊരു കഷ്ടമാണ്.” എന്നായിരുന്നു ഒരു കമന്റ്.
അഭിനയിച്ചിട്ട് പൈസ കിട്ടാതൊന്നും ഇല്ലല്ലോ? സാധാരണക്കാരന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജോലി ചെയ്താല്‍ കിട്ടാത്ത അത്രയും പണം അമലാ പോളേ നിങ്ങക്കെല്ലാം മൂന്ന് അല്ലേല്‍ നാലു മാസം കൊണ്ട് തീരുന്ന സിനിമാ ഷെഡ്യൂളില്‍ കിട്ടുന്നില്ലേ…
കടലോളം ഉണ്ടായിട്ടും എന്തിനാണു നക്കി കുടിക്കുന്നത് കോരി കുടിച്ചൂടെ?. എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.
നടി അമലാപോള്‍ ഇരുപത് ലക്ഷത്തോളം റോഡ് നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തല്‍. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.