[]തിരുവനന്തപുരം: റോഡ് വികസനത്തിന്റെ പേരില്‍ തടസ്സം നില്‍ക്കുന്നത് കേരളത്തിലെ തീവ്രവാദികളാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. 45 മീറ്റര്‍ പോലും വീതി കൂട്ടാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.
റോഡിന്റെ വീതി 30 മുതല്‍ 40 മീറ്റര്‍ വരെ മതിയെന്നാണ് വാദം. ദീര്‍ഘ വീക്ഷണത്തോട് കൂടി വികസനത്തെ കാണാത്തവരായതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സ്ഥിതിയില്‍ കേരളത്തില്‍ 45 മീറ്റര്‍ വീതിയുള്ള റോഡുകള്‍ പോലും തികയാത്ത അവസ്ഥയാണുള്ളത്. ജനസാന്ദ്രതക്കനുസരിച്ച് കേരളത്തിലെ റോഡുകള്‍ വികസിക്കുന്നില്ല. 15 വര്‍ഷം മുന്‍പുള്ള റോഡുകള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.
ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ കാണാന്‍ മരാമത്ത് വകുപ്പിനാകണം. ഹരിത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവ് വര്‍ധിക്കുമെങ്കിലും വൈദ്യുതി ലാഭിക്കാന്‍ ഇതുവഴി സാധിക്കും.
മറ്റു കെട്ടിട നിര്‍മാണങ്ങളേക്കാള്‍ 15 ശതമാനം അധികം ചെലവ് വരും ഹരിത കെട്ടിടങ്ങള്‍ക്ക്. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുയാണ് ഇപ്പോള്‍ ചെയ്യുന്നത്.
പ്രകൃതിക്കിണങ്ങുന്ന തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ദീര്‍ഘ വീക്ഷണം ഉണ്ടാകണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പൂര്‍ണാമായിഅ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്നതിെതിരെയുള്ള നിലപാടുകള്‍ ഗുണം ചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു.