| Tuesday, 11th February 2014, 11:44 am

നിലമ്പൂര്‍ കൊലപാതകം; അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ആര്യാടന്‍;ഒറ്റപ്പെട്ട സംഭവമെന്ന് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: നിലമ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്നും സംഭവുമായി തനിക്കു പങ്കുണ്ടെന്ന് ആരും പറയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കേസിലെ പ്രതി ബിജു നായരെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഇതിനകം തന്നെ പിരിച്ചുവിട്ടിട്ടുണ്ട്. ബലാല്‍സംഗമായാലും കഴുത്ത് ഞെരിച്ചായാലും കൊലനടത്തിയവരെ സംരക്ഷിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് താന്‍ സംഭവം അറിയുന്നത്. വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയെ കാണാതായ വിവരം അറിഞ്ഞത് മുതല്‍ അന്വേഷണത്തിന് നടപടിയെടുത്തിരുന്നു. ബിജു നായരും മരിച്ച രാധയുമായി ചില വിരോധങ്ങള്‍ ഉണ്ടായിരുന്നു.

ബിജുവിന്റെ ചില കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. കേസില്‍ ന്യായമായ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ആഭ്യന്തരവകുപ്പ് കേസിന്റെ മെറിറ്റ് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more