| Monday, 10th February 2014, 9:50 pm

യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]മലപ്പുറം:  നിലമ്പൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജുനായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ എന്ന യുവതിയുടെ മൃതദേഹം കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തുകയായിരുന്നു.

ബിജുവിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തുമെന്ന ഭയമാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച രാവിലെ കോണ്‍ഗ്രസ് ഓഫീസിനകത്ത് വെച്ചാണ് കൊലപാതകം നടന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തന്റെ പേഴ്‌സണല്‍ സ്റ്റാഫായ ബിജുവിനെ പിരിച്ചു വിടാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

എന്നാല്‍ ഷംസുദ്ദീന്‍ എന്നയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണോയെന്ന കാര്യം തനിക്കറിയില്ലെന്നും ആര്യാടന്‍ പ്രതികരിച്ചു.

കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മരിച്ച യുവതിയുടെ സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

മുമ്പ് രണ്ടു തവണ രാധയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ബിജു നായര്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു.

We use cookies to give you the best possible experience. Learn more