| Saturday, 9th November 2013, 1:15 pm

വ്യവസായി ആയതിനാല്‍ വഹാബിന് കോണ്‍ഗ്രിസന്റെ പാരമ്പര്യം അറിയില്ല: ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം:വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിനെതിരെ വിമര്‍ശനം നടത്തിയ മുസ്‌ലീം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബിനെതിരെ മന്ത്രി ##ആര്യാടന്‍ മുഹമ്മദ്.

കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ സ്വയം പാഠം പഠിച്ചിട്ടേയുള്ളൂവെന്ന് ആര്യാടന്‍ പറഞ്ഞു. വയനാട്ടില്‍ നിന്ന് പൊന്നാനിയിലേക്കുള്ള ദൂരം തന്നെയാണ് തിരിച്ചുമുള്ളത്.

വ്യവസായി ആയതിനാല്‍ വഹാബിന് കൂടുതല്‍ രാഷ്ട്രീയം അറിയില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യം വ്യവസായിയായ വഹാബിന് അറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

അഞ്ച് വര്‍ഷം ഷാനവാസിനെ എം.പിയായി സഹിച്ചെന്നും ഇനി സഹിക്കാന്‍ കഴിയില്ലെന്നും അബ്ദുള്‍ വഹാബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എം.പി.ഫണ്ട് ചെലവഴിച്ചതില്‍ ഷാനവാസ് ലീഗിനെ അവഗണിച്ചെന്നും വഹാബ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരക്കാര്‍ ലീഗിനെ സമീപിക്കും. തോല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ ലീഗ് തോല്‍പ്പിക്കുക തന്നെ ചെയ്യും.  ലീഗുകാര്‍ പോത്തുകളാണെന്ന് ആരും കരുതേണ്ടെന്നും വഹാബ് പറഞ്ഞു.

മലപ്പുറത്ത് നിലമ്പൂരില്‍ നടന്ന ലീഗ് കണ്‍വെന്‍ഷനിലാണ്  ഷാനവാസിനെ രൂക്ഷമായ ഭാഷയില്‍ വഹാബ് വിമര്‍ശിച്ചത്. ഷാനവാസിനെതിരെയുള്ള വഹാബിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ലീഗിന്റെ നിലപാടല്ലെന്നും ലീഗ് ജനറല്‍ സെക്രട്ടരി കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more