| Friday, 20th January 2012, 6:00 pm

‘മാധ്യമ’ത്തിനെതിരെ കേസെടുക്കുമെന്ന് ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തി എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികക്കെതിരെ കേസെടുക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. മമ്പാട് എം.ഇ.എസ് കോളേജില്‍ ഹോസ്റ്റല്‍ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടാണ് “മാധ്യമം” സ്വീകരിച്ചത്. “മാധ്യമ”ത്തിനെതിരെ കേസെടുക്കണമെന്ന് മന്ത്രി സഭായോഗത്തില്‍ ഞാനും പി.കെ കുഞ്ഞാലികുട്ടിയും ശക്തമായി വാദിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തായാലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല-ആര്യാടന്‍ വ്യക്തമാക്കി.

ഇത്തരം വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളുടേയും സഹകരണം വേണമെന്നും ആര്യാടന്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നും മാധ്യമ ചര്‍ച്ചകള്‍ വിചാരണകളായി മാറുകയാണെന്നും കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍ ഇന്ന് പറഞ്ഞു.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more