[]കോഴിക്കോട്: മുസ്‌ലീം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്കെതിരെ സംസ്ഥാന ഗതാഗത മന്ത്രി ##ആര്യാടന്‍ മുഹമ്മദ്. ചന്ദ്രിക പറയുന്നതിനനുസരിച്ച് പ്രതികളെ പിടിക്കലല്ല പോലീസിന്റെ പണിയെന്ന് ആര്യാടന്‍ പറഞ്ഞു.
ചന്ദ്രിക അങ്ങനെ പലതും പറയുമെന്നും ആര്യാടന്‍ പറഞ്ഞു. ചന്ദ്രികയുടെ ഇന്നത്തെ മുഖപ്രസംഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.
മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലുണ്ടായ ആക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് ലേഖനത്തില്‍ പറയുന്നു.
ഇതില്‍ നിന്ന് പൊലീസിന് ഒഴിഞ്ഞു മാറാനാവില്ല. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാനാവാത്തത് ഞെട്ടിപ്പിക്കുന്നു.
ദൃശ്യങ്ങള്‍ ഉണ്ടായിട്ട് പോലും പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
കൊച്ചിയില്‍ നഗരമധ്യത്തില്‍ വെച്ച് വനിതാ ട്രാഫിക് വാര്‍ഡന് മര്‍ദ്ദനമേറ്റതുംപന്തിരിക്കര പെണ്‍വാണിഭക്കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നതും പോലീസിന്റെ വീഴ്ച്ചയാണെന്നും ലേഖനം പറയുന്നു.
പല കേസുകളിലും ചിലരെ സംരക്ഷിക്കാനായി പൊലീസ് വഴിവിട്ട് സഞ്ചരിക്കുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.