മലപ്പുറം ജില്ലാ വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആലോചന നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. നയപരമായ കാര്യമായതിനാല്‍ പാര്‍ട്ടിയും ഘടകകക്ഷികളും ലൈന്‍ കമ്മറ്റിയും ആലോചിക്കണമെന്നും ഈ വിഷയത്തില്‍ വേറെ ആരും അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വിഭജന കാര്യത്തില്‍ ലീഗ് എന്താണ് തീരുമാനിച്ചതെന്ന് തനിക്ക് അറിയില്ല. ലീഗ് തീരുമാനം എടുത്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. എസ്.ഡി.പി.ഐയെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല.
പഠിക്കാതെയും ആലോചിക്കാതെയുമുള്ള വിഭജനമെന്ന ആവശ്യം ശരിയല്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
നിലവില്‍ ജില്ല വിഭജിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് തന്റെ അഭിപ്രായം. കെ.എന്‍.എ ഖാദര്‍ ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അറിയില്ലെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.