മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ വോട്ട് പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ വന്‍പാര്‍ട്ടി മേധാവിത്വത്തോടുള്ള എതിര്‍പ്പ് ഈ തെരഞ്ഞെടുപ്പിലൂടെ സി.പി.ഐ അറിയിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്.
തന്റെ എതിരാളിയായ ഇടത് സ്ഥാനാര്‍ത്ഥിക്ക് സി.പി.ഐയുടെ പോലും പിന്തുണ ലഭിക്കില്ലെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. നാനമിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ട്രേറ്റിലേക്കു പോകുന്നതിനു മുമ്പാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.
രാവിലെ 11.30ഓടെയാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായ എം.ബി ഫൈസലാണ് മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി