| Tuesday, 10th September 2013, 5:10 pm

പാലക്കാട് കോച്ച് ഫാക്ടറി: ആഗോള ടെണ്ടര്‍ വിളിച്ച റെയില്‍വേ നടപടി ശരിയായില്ല; ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിക്കായി ആഗോള ടെണ്ടര്‍ വിളിച്ച നടപടി ശരിയായില്ലെന്ന് മന്ത്രി ##ആര്യാടന്‍ മുഹമ്മദ്. റെയില്‍വേയുടേത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കോച്ച് ഫാക്ടറിക്ക് പങ്കാളിത്തം തേടി റെയില്‍വേ യോഗ്യതാ പത്രം പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം ഒക്ടോബര്‍ 11 വരെ അപേക്ഷയ്ക്ക് സമയമുണ്ട്. യോഗ്യരായ ആറ് കമ്പനികളുടെ ചുരക്കപ്പട്ടിക റെയില്‍വേ പിന്നീട് പ്രസിദ്ധീകരിക്കും.[]

ഫാക്ടറി പൊതുമേഖലയില്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം റെയില്‍വേ ഇതോടെ തള്ളിയിരിക്കുകയാണ്. 600 കോടിയുടെ പദ്ധതിയില്‍ റെയില്‍വേ മുടക്കുക 60 കോടി മാത്രമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

സെയ്‌ലിന്റെ പങ്കാളിത്ത വാഗ്ദാനം മറികടന്നാണ് റെയില്‍വേയുടെ ഈ നടപടി.

6,000 കോടി ചെലവുള്ള പദ്ധതിയുടെ നിര്‍മാണത്തിന് യോഗ്യതക്കുള്ള അപേക്ഷ(റിക്വസ്റ്റ് ഫോര്‍ ക്വാളിഫിക്കേഷന്‍) തയാറായി കഴിഞ്ഞെന്നും ടെന്‍ഡര്‍ വിളിച്ച് ഈ സാമ്പത്തിക വര്‍ഷംതന്നെ നിര്‍മാണ പങ്കാളിയെ കണ്ടത്തെുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more