'പൊന്നും വേണ്ട പട്ടും വേണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാല്‍ മതി'; വനിത ശിശു ക്ഷേമ വകുപ്പിന് വേണ്ടി ആര്യ ദയാല്‍ പാടി അഭിനയിച്ച ഗാനം
സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തുന്ന വീഡിയോ ആല്‍ബവുമായി വനിത ശിശു വികസന വകുപ്പ്. ഗായികയായ ആര്യ ദയാല്‍ സംഗീതം നല്‍കി ആലപിച്ച അങ്ങനെ വേണം എന്ന ഗാനമാണ് വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയത്.
ശശികല വി. മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. നല്ലോം പഠിക്കണം ജോലിയും നേടണം സ്വന്തം കാലില്‍ തന്നെ നിന്നിടേണം, എന്തു കഴിക്കണം എന്തു ധരിക്കണമെന്നുള്ളതൊക്കെയും എന്റെയിഷ്ടം, പൊന്നില്‍ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാല്‍ മതി തുടങ്ങിയ ആല്‍ബത്തിലെ വരികള്‍ ശ്രദ്ധേയമാണ്.
ആര്യ ദയാലും സംഘവുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും. വേര്‍തിരിവിനോടും മുന്‍വിധികളോടും ഇനി വിട്ടുവീഴ്ച വേണ്ടെന്നും ആല്‍ബം പങ്കുവെച്ചുകൊണ്ട് വനിത ശിശു ക്ഷേമ വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
പങ്കുവെച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Arya Dhayals album for Department of Women and Child Development