| Sunday, 9th May 2021, 5:46 pm

ഇത് കവര്‍ വേര്‍ഷനല്ല, ജാം സെഷനാണ്; രണ്ടിന്റെയും വ്യത്യാസം മനസ്സിലാക്കണം: 'അടിയേ കൊള്ളുതേ' ഡിസ്‌ലൈക്ക് നേടി ട്രെന്റിങ്ങായതിന് പിന്നാലെ ആര്യ ദയാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായിക ആര്യ ദയാലിന്റെ കഴിഞ്ഞ ദിവസമിറങ്ങിയ വീഡിയോക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിസ്‌ലൈക്കുകള്‍ നേടികൊണ്ട് യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് വീഡിയോ. വാരണം ആയിരം എന്ന ചിത്രത്തില്‍ ഹാരിസ് ജയരാജ് ചെയ്ത അടിയേ കൊള്ളുതേ എന്ന പാട്ടിന് ആര്യ ദയാലും സാജന്‍ കമാലും ചേര്‍ന്നൊരുക്കിയ ജാം സെഷന്റെ വീഡിയോയാണ് വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

അടിയേ കൊള്ളുതേ പാട്ടിന്റെ കവര്‍ വേര്‍ഷന്‍ എന്ന നിലയിലാണ് ആര്യ ദയാലിന്റെ പാട്ടിനെതിരെ വിമര്‍ശനമുയരുന്നത്. പാട്ടിനെ കൊല്ലുകയാണെന്ന നിലയില്‍ ട്രോളുകളും വിമര്‍ശനവുമെല്ലാം എത്തിയിരുന്നു. മൂന്നര ലക്ഷം വ്യൂ നേടിയതില്‍ 26000 ഡിസ് ലൈക്കും 11 ലൈക്കുമാണുള്ളത്.

ഇതിന് പിന്നാലെ ആര്യ തന്നെ മറുപടിയുമായി രംഗത്തുവരികയായിരുന്നു. ‘ഇതൊരു കവര്‍ വേര്‍ഷനല്ല, ജാം സെഷനാണെന്ന് ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. അത് രണ്ടും തമ്മിലുള്ള വ്യത്യാസം ദയവ് ചെയ്ത് മനസ്സിലാക്കാണം,’ ആര്യ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

നേരത്തെ ആര്യ ചെയ്ത കണ്ണോട് കാണ്‍പതെല്ലാം എന്ന പാട്ടിന്റെ ലൈവ് പെര്‍ഫോമന്‍സിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നെങ്കിലും നിരവധി പേര്‍ ഗായികയ്ക്ക് പിന്തുണയുമായും എത്തിയിരുന്നു.

സഖാവ് എന്ന കവിതയുടെ ആലാപനത്തിലൂടെയാണ് ആര്യ ദയാല്‍ ശ്രദ്ധ നേടുന്നത്. അടുത്ത കാലത്തായി വനിതാ ശിശുക്ഷേമ വകുപ്പിന് വേണ്ടി ആര്യ ചെയ്ത അങ്ങനെ വേണം എന്ന ക്യാംപെയ്ന്‍ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. യുക്കലേലയില്‍ ഇവര്‍ ചെയ്ത കവര്‍ വേര്‍ഷനുകളും വെസ്റ്റേണ്‍ – ഇന്ത്യന്‍ ക്ലാസിക്കല്‍ ഫ്യൂഷനുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Arya Dhayal responding to Dislike comments against Adiye Kolluthe version in YouTube

Latest Stories

We use cookies to give you the best possible experience. Learn more