|

ഫ്രണ്ട്ഷിപ്പിന് വളരെ പ്രാധാന്യം കൊടുക്കുന്നയാളാണ് ഭാവന, ആര്‍ക്കെന്താവശ്യം വന്നാലും അവളവിടെയുണ്ടാകും: ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ തനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തും ഫ്രണ്ട്ഷിപ്പിന് വളരെയധികം പ്രാധാന്യം നല്‍കുന്നയാളുമാണ് ഭാവനയെന്ന് ആര്യ.

സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത എക്‌സ്പിരിയന്‍സ് കുറവാണെന്നും ഭാവനയുടെ ക്യാരക്ടറിസ്റ്റിക്‌സിന്റെ ഭാഗമായാണ് സൗഹൃദം നിലനിന്ന് പോകുന്നതെന്നും ആര്യ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഭാവനയായിട്ടുള്ള ഫ്രണ്ട്ഷിപ്പ് തുടങ്ങുന്നത് ഹണീബി 2 എന്ന പടത്തിന്റെ ലൊക്കേഷനിലാണ്. ഞാനും ഭാവനയും ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടുള്ള പടമാണത്.

സിനിമയില്‍ ആ ഗാങ്ങിലുള്ള ആളാണ് ഞാനും. എന്റെ ഷൂട്ട് മുഴുവന്‍ ഭാവിയുടെ കൂടെയായിരുന്നു. ഞാനും ഭാവിയും ഫുള്‍ ടൈം ഒരു മുറിയിലായിരുന്നു സ്‌പെന്‍ഡ് ചെയ്തിരുന്നത്.

ഞങ്ങള്‍ മാത്രമല്ല, ഞാന്‍, ഭാവന, ലെന ചേച്ചി, കൃഷ്ണ പ്രഭ, കവിത ചേച്ചി. ഞങ്ങള്‍ അഞ്ചുപേരായിരുന്നു ഒരു റൂമില്‍ ഫുള്‍ ടൈം ഉണ്ടായിരുന്നത്.

അന്നെനിക്കൊരു 10 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആ ഷൂട്ടിനിടയില്‍ വന്ന ഫ്രണ്ട്ഷിപ്പാണ് ഭാവനയുമായിട്ടുള്ളത്. അത് പോകെ പോകെ സ്‌ട്രോങ് ആയി വരികയായിരുന്നു. പിന്നെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല.

പക്ഷെ എനിക്ക് തോന്നുന്നു ഭാവനയുടെ ഒരു പോസിറ്റീവ് സൈഡ് ആണ് അതെന്ന്. ഫ്രണ്ട്ഷിപ്പിന് ഭയങ്കരമായിട്ട് പ്രാധാന്യം കൊടുക്കുന്നയാളാണ് ഭാവന.

നമുക്കെന്താവശ്യം വന്നാലും ഭാവന അവിടെയുണ്ടാകും. ഒരു കോളോ, ടെക്‌സ്‌റ്റോ മതി, ഭാവന അപ്പുറത്തുണ്ടാകും. അങ്ങനെയുള്ളൊരു ഫ്രണ്ട്ഷിപ്പാണ് ഭാവനയുടേത്,’ ആര്യ പറഞ്ഞു.

Content Highlighlights: Arya Badai shares experience with Bhavana