Entertainment
പ്രണയനായകന്‍മാര്‍ ഒന്നിക്കുന്നു; അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒറ്റ്' വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 14, 07:51 am
Sunday, 14th February 2021, 1:21 pm

മലയാളത്തിലെയും തമിഴിലെയും പ്രണയനായകന്‍മാരായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു. ഒറ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. തീവണ്ടി സിനിമയുടെ സംവിധായകന്‍ ടി.പി ഫെല്ലിനിയാണ് ‘ഒറ്റ്’ സംവിധാനം ചെയ്യുന്നത്.

എസ്.സജീവിന്റേതാണ് കഥ. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം 27ന് ആരംഭിക്കും. മുംബൈ, മംഗളൂരു, ഗോവ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്.

നര്‍മത്തിന്റെ മേമ്പൊടിയും ബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം ചേര്‍ന്ന ത്രില്ലര്‍ സിനിമയായിരിക്കും ഒറ്റ് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഷകളിലും ഒരുമിച്ച് ജൂലൈയില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

എ.എച്ച് കാഷിഫാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ്‌യാണ് ക്യാമറ. മനോരമയുടെ കൊട്ടകയിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലും കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നുവെന്നും ആഷിഖ് അബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Arvind Swami Kunchacko Boban to act in Fellini t p new movie malayalam