| Sunday, 20th November 2016, 6:24 pm

പഞ്ചാബ് തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി 'ദളിത് മാനിഫെസ്റ്റോ' പുറത്തിറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ് ജനസംഖ്യയില്‍ 32 ശതമാനമാണ് ദളിത് സാന്നിധ്യം. ഞായറാഴ്ച മുതല്‍ ആരംഭിച്ച കെജ്‌രിവാളിന്റെ ദശദിന സന്ദര്‍ശനത്തിനിടെ മാനിഫെസ്റ്റോ പുറത്തിറക്കും. മാനിഫെസ്റ്റോ തയ്യാറാക്കാനായി പഞ്ചാബിലെ ദളിത് മേഖലയില്‍ പന്ത്രണ്ടോളം പരിപാടികളാണ് ആപ് സംഘടിപ്പിച്ചതെന്ന് പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പഥക്ക് പറഞ്ഞു.

ന്യൂദല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ദളിത് വിഭാഗങ്ങള്‍ക്കായി മാനിഫെസ്റ്റോ തയ്യാറാക്കുന്നു. ആഗസ്റ്റ്മാസം പഞ്ചാബിലുടനീളം ആപ് നടത്തിയ “ദളിത് ഡയലോഗ്”  പരിപാടി ആധാരമാക്കിയാണ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്.

പഞ്ചാബ് ജനസംഖ്യയില്‍ 32 ശതമാനമാണ് ദളിത് സാന്നിധ്യം. ഞായറാഴ്ച മുതല്‍ ആരംഭിച്ച കെജ്‌രിവാളിന്റെ ദശദിന സന്ദര്‍ശനത്തിനിടെ മാനിഫെസ്റ്റോ പുറത്തിറക്കും. മാനിഫെസ്റ്റോ തയ്യാറാക്കാനായി പഞ്ചാബിലെ ദളിത് മേഖലയില്‍ പന്ത്രണ്ടോളം പരിപാടികളാണ് ആപ് സംഘടിപ്പിച്ചതെന്ന് പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പഥക്ക് പറഞ്ഞു.

കെജ്‌രിവാളിന്റെ സന്ദര്‍ശനവേളയില്‍ ദളിത് നേതാക്കളുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. 21 റാലികളിലാണ് കെജ്‌രിവാള്‍ പങ്കെടുക്കുക. നേരത്തെ ദളിത് യുവാക്കള്‍ക്ക് മര്‍ദനമേറ്റ ഉനയില്‍ സന്ദര്‍ശനം നടത്തിയ കെജ്‌രിവാള്‍ ബി.ജെ.പിക്കെതിരെ രംഗത്തു വന്നിരുന്നു.

പഞ്ചാബില്‍ അടുത്ത വര്‍ഷം ആദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പ്

Read More

ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം

We use cookies to give you the best possible experience. Learn more