ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാര്‍ കെജ്‌രിവാളിന് സത്യ വാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷവും ദല്‍ഹിയുടെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അത് അടുത്ത അഞ്ചു വര്‍ഷവും തുടരുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞു.
താനാണ് ദല്‍ഹിയിലെ മുഖ്യമന്ത്രിയെന്നും ആംആദ്മി പാര്‍ട്ടിയോ ബി.ജെ.പിയോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ അല്ലെന്നും ഇത് ദല്‍ഹിക്കാരുടെ വിജയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
രാഷ്ട്രീയ പോരുകള്‍ അവസാനിപ്പിച്ച് ദല്‍ഹിയുടെ വികസനത്തിനായി ഒരുമിച്ച് പോരാടാമെന്നും കേന്ദ്രസര്‍ക്കാരിനോടൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് മൂന്നാം തവണയാണ് അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയുടെ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെയാണ് ഇത്തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പുകള്‍ വ്യക്തമല്ലെങ്കിലും മനീഷ് സിസോദിയ, സത്യേന്ദ്യര്‍ ജയിന്‍, ഗോപാല്‍ റായ്, ഇമ്രാന് ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.