| Thursday, 10th March 2022, 4:48 pm

ഞാന്‍ തീവ്രവാദിയല്ല, രാജ്യത്തിന്റെ മകനാണ്, എല്ലാവരും ആംആദ്മിയില്‍ ചേരണം: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍:പഞ്ചാബില്‍ ആംആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിജയം ഉറപ്പായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍.

കേവലമൊരു പാര്‍ട്ടിയല്ല ആംആദ്മി, വിപ്ലവത്തിന്റെ പേരാണെന്നും എല്ലാവരും ആംആദ്മിയില്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു തീവ്രവാദിയല്ലെന്നും രാജ്യത്തിന്റെ മകനും യഥാര്‍ത്ഥ രാജ്യസ്‌നേഹിയുമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ചും കെരജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് പഞ്ചാബില്‍ ആംആദ്മി മുന്നേറുന്നത്.

നിലവില്‍ 92 സീറ്റുകളിലാണ് ആംആദ്മി മുന്നിട്ട് നില്‍ക്കുന്നത്. 18 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍.
117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആംആദ്മിയെ അഭിന്ദിച്ച് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു.

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. എ.എ.പിക്ക് അഭിനന്ദനങ്ങള്‍,’ നവ്ജ്യോത് സിദ്ദു ട്വീറ്റ് ചെയ്തു.

Content Highlights: Arvind Kejriwal Says “I’m No Terrorist… People Of Country Have Spoken”

Latest Stories

We use cookies to give you the best possible experience. Learn more