Advertisement
national news
ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണം; രാജ്യത്ത് ഐശ്വര്യം വരുമെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 26, 06:49 am
Wednesday, 26th October 2022, 12:19 pm

ന്യൂദല്‍ഹി: കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇതുവഴി രാജ്യത്ത് ഐശ്വര്യം വരുമെന്നും ഇന്തോനേഷ്യക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, നമുക്കും അത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്തോനേഷ്യ ഒരു മുസ്‌ലിം രാജ്യമാണ്. 85ശതമാനം മുസ്‌ലിങ്ങളും രണ്ട് ശതമാനം ഹിന്ദുക്കളും ഉണ്ട്, എന്നാല്‍ കറന്‍സിയില്‍ ശ്രീഗണേഷ് ജിയുടെ ചിത്രമുണ്ട്.

സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് വളരെയധികം പരിശ്രമങ്ങള്‍ ആവശ്യമാണ്, അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും വേണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അങ്ങനെ തന്നെ നില്‍ക്കണം. മറുവശത്ത് ഗണേഷ് ജിയുടെയും ലക്ഷ്മി ജിയുടെയും ഫോട്ടോ വെച്ചാല്‍ രാജ്യം മുഴുവന്‍ അവരുടെ അനുഗ്രഹം ലഭിക്കും.

അതിനാല്‍, പുതിയതായി അച്ചടിക്കുന്ന നോട്ടുകളില്‍ മാതാ ലക്ഷ്മിയുടെയും ശ്രീ ഗണേഷ് ജിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു.