ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍; ഇവിടെ ഹിന്ദുവും മുസ്‌ലിമും പരസ്പരം പോരടിക്കുന്നവരല്ലെന്നും കെജ്‌രിവാള്‍
DELHI VIOLENCE
ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍; ഇവിടെ ഹിന്ദുവും മുസ്‌ലിമും പരസ്പരം പോരടിക്കുന്നവരല്ലെന്നും കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 6:42 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയിലെ മുസ്‌ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹി കാലപത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹിക്കുമുമ്പില്‍ രണ്ടു വഴികളാണുള്ളതെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
‘ ദല്‍ഹിക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഒരുമിച്ച് നില്‍ക്കുക, അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതശരീരമെണ്ണുക. പുതിയ ദല്‍ഹി രൂപപ്പെടുത്തിയ ത് അക്രമത്താലല്ല,’ അരവിന്ദ് കെജ്‌രിവാള്‍.

ദല്‍ഹിയില്‍ മൂന്നു ദിവസമായി നടക്കുന്ന കലാപത്തില്‍ മരണ സംഖ്യ 24 ആയി. 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ദല്‍ഹി പൊലീസിനോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ