[]ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ആസ്തി 71 ലക്ഷം രൂപ. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പായാണ് കെജ്‌രിവാള്‍ തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
പൊതു തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളും മത്സരിക്കുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന് എതിരായാണ് കെജ്‌രിവാള്‍ മത്സരിക്കുക. സ്ഥാനാര്‍ത്ഥിയാകാനുള്ള പത്രികയ്‌ക്കൊപ്പമാണ് കെജ്‌രിവാള്‍ തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.[]
റിപ്പോര്‍ട്ട് പ്രകാരം കെജ്‌രീവാളിന് 70 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയും ഒരു ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സുമാണ് ഉള്ളത്. ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സും ഒരു കോടി രൂപയുടെ ഫ്‌ളാറ്റും ഉണ്ട്.
അന്ന ഹസാരെയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കെജ്‌രിവാള്‍ പിന്നീട് അദ്ദേഹവുമായി പിരിഞ്ഞ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഇടയുകയും ചെയ്തിരുന്നു.