| Friday, 3rd January 2020, 6:11 pm

'പൗരത്വ നിയമത്തിന്റെ ആവശ്യമില്ല' കേന്ദ്രത്തോട് തൊഴിലില്ലായ്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്രകടിപ്പിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളില്‍ ശ്രദ്ധിക്കുന്നതിന് പകരം സര്‍ക്കാര്‍ ആദ്യം സ്വന്തം രാജ്യം നന്നാക്കാണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി ടിവിയോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

” എന്‍.ആര്‍.സിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കില്ലെന്ന് അമിത് ഷാ പറയുന്നു. അപ്പോള്‍ അദ്ദേഹം ഇതിനെക്കുറിച്ച് എപ്പോള്‍ സംസാരിക്കും?”, കെജ്രിവാള്‍ ചോദിച്ചു.

‘ഈ നിയമം – ഇവിടെ വീടുകളില്ല, ഞങ്ങളുടെ കുട്ടികള്‍ക്ക് ജോലികളില്ല, അവര്‍ രണ്ട് കോടി പാകിസ്താന്‍ ഹിന്ദുക്കളെ നേടാന്‍ പദ്ധതിയിടുന്നു. ആദ്യം നിങ്ങളുടെ സ്വന്തം രാജ്യം ശരിയാക്കുക. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവരേയും ലഭിക്കും.” പൗരത്വ നിയമത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

” ഇത് എന്താണ്? പാക് ഹിന്ദുക്കളോട് ഇത്രയധികം സ്‌നേഹം, ഇന്ത്യന്‍ ഹിന്ദുക്കളുടെ കാര്യമോ? എനിക്ക് ഇത് മനസ്സിലാകുന്നില്ല. സമ്പദ്വ്യവസ്ഥ ഇടിഞ്ഞു, ജോലികളൊന്നുമില്ല. ഈ നിയമത്തിന്റെ ആവശ്യകത എന്തായിരുന്നു, ”കെജ്രിവാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ നിയമത്തെക്കുറിച്ച് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അല്ലെന്നും അതുകൊണ്ട് നിയമം നിയമം പിന്‍വലിക്കേണ്ട ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more