| Wednesday, 8th November 2017, 7:49 pm

കച്ച മുറുക്കി കെജ്‌രിവാള്‍; രഘുറാം രാജനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ.എ.പി ഒരുങ്ങുന്നതായി ദ വയര്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ കേന്ദ്ര സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെ രഘുറാം രാജന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു രഘുറാം രാജന്റെ നിലപാട്.

എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യത്തെ രഘുറാം രാജന്‍ പൂര്‍ണ്ണമായി തള്ളിയിട്ടില്ലെന്ന് എ.എ.പിയുെട ഉന്നതനേതൃത്വത്തെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജ്‌രിവാളിന്റെ വാഗ്ദാനത്തിന് രഘുറാം രാജന്‍ പരിഗണിക്കാമെന്നാണ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.


Also Read: ‘ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?’; നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്


മൂന്ന് രാജ്യസഭാ സീറ്റുകളില്‍ പൊതുജനസമ്മതരും എ.എ.പിയില്‍ അംഗമല്ലാത്തവര്‍ക്കുമായി നല്‍കാനാണ് കെജ്‌രിവാളിന്റെ നീക്കം. കെജ്‌രിവാളിന്റെ ആവശ്യം രഘുറാം അംഗീകരിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും കിട്ടും.

ഇതുവഴി മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ ഉറച്ച ശബ്ദമാകാനും രഘുറാം രാജനാകും. തുടര്‍ച്ചയായി രഘുറാം രാജനെ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന് രണ്ടാമതൊരു ടേം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.


Also Read: യു.ഡി.എഫ് മന്ത്രിമാരും തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചു; ഇതിനെ എതിര്‍ത്തതിനാണ് തന്നെ ഒറ്റപ്പെടുത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ്


മാനസികമായി പൂര്‍ണ്ണമല്ലാത്ത ഇന്ത്യക്കാരനാണ് രഘുറാം രാജനെന്നായിരുന്നു ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സ്വാധീനമുള്ളവര്‍ക്ക് പൊതുമേഖലാബാങ്കിന്റെ ലോണ്‍ പ്രപ്താമാക്കാനുള്ള നീക്കത്തെ രഘുറാം രാജന്‍ എതിര്‍ത്തിരുന്നു.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ മുഖം നോക്കാതെ പ്രതികരിക്കാന്‍ തയ്യാറായിരുന്ന രഘുറാം കഴിഞ്ഞ 70 വര്‍ഷത്തിനിടെ ആര്‍.ബി.ഐയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതില്‍ അസാമാന്യമായ പാടവം കാണിച്ചവരില്‍ പ്രമുഖനായാണ് അറിയപ്പെടുന്നത്.


Also Read:  ‘നോട്ടു നിരോധനംകൊണ്ട് ഗുണമുണ്ടായത് ഈ യു.പിക്കാരന്’; പത്തുരൂപ കയ്യിലില്ലാതിരുന്ന ഇയാളിന്ന് 52000 കോടി ആസ്തിയുള്ള കമ്പനി ഉടമ


നോട്ടുനിരോധനത്തെ ശക്തമായി എതിര്‍ത്തിരുന്ന രഘുറാം രാജന്‍ ആര്‍.ബി.ഐയില്‍ നിന്ന് പുറത്തിറങ്ങിയശേഷമാണ് മോദി ഊര്‍ജിത് പട്ടേലിനെ ആര്‍.ബി.ഐ ഗവര്‍ണറാക്കി നിയമിക്കുന്നതും നോട്ടുനിരോധനം നടപ്പാക്കുന്നതും. അതേസമയം രാജ്യസഭാ സീറ്റിന് അവകാശവാദവുമായി മുതിര്‍ന്ന നേതാവും കവിയുമായ കുമാര്‍ വിശ്വാസും രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more