ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച്ച നടക്കാനിരിക്കെ പാര്‍ട്ടിയുമായി സഹകരിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തി അരവിന്ദ് കെജ്‌രിവാള്‍. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കെജ്‌രിവാള്‍ പ്രശാന്ത് കിഷോറിനെ കണ്ടത്.
യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, രാഘവ് ചന്ദ, ഗോപാല്‍ റായ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച്ച നടന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. ബി.ജെ.പിയ്ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രവചിച്ച ഫലങ്ങള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സൂചിപ്പിച്ചു.
അതേസമയം ബി.ജെ.പി ദല്‍ഹി നേതാവ് മനോജ് തിവാരി എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി രംഗത്ത് വന്നിരുന്നു. അന്തിമ വിജയം ബി.ജെ.പിയ്ക്ക് തന്നെയാണെന്ന് മനോജ് തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
70 മണ്ഡലങ്ങളിലായ് നടന്ന തെരഞ്ഞെടുപ്പില്‍ 36 സീറ്റ് ലഭിച്ചാല്‍ ആം ആദ്മിയ്ക്ക് ഇത്തവണയും ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കും. 2015 ലെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റിലും വിജയിച്ചാണ് ആം ആദ്മി അധികാരത്തിലെത്തിയത്.