| Tuesday, 8th October 2019, 12:11 pm

ഫിര്‍ഹാദ് ഹക്കീമിന് അനുമതി; സി-40 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കെജ്‌രിവാളിന് അനുമതി നിഷേധിച്ച് മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി-40 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കേന്ദ്രം അനുമതി നിഷേധിച്ചതായി ആരോപണം. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടക്കുന്ന മൂന്ന് ദിവസത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ കെജ്‌രിവാളിന് ക്ഷണം ലഭിച്ചിരുന്നു. ദല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികളെക്കുറിച്ച് സംസാരിക്കാനായിരുന്നു കെജ്‌രിവാളിന്റെ തീരുമാനം.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം ഡെന്‍മാര്‍ക്കിലേക്ക് പുറപ്പെടാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കെജ്‌രിവാളിന് ഇതുവരെയും വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ഇത് ദല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചേക്കാം. കെജ്‌രിവാളിന് അനുമതി നിഷേധിച്ചെങ്കിലും പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന് അനുമതി നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 9 മുതല്‍ 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. നേരത്തെ കെജ്‌രിവാള്‍ മന്ത്രിസഭയിലെ മനീഷ് സിസോദക്കും റഷ്യയിലേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു.

മെല്‍ബണ്‍ സര്‍വകലാശാലയുടെയും സിഡ്നിയിലെ ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ക്ഷണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനിരുന്ന ദല്‍ഹി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനും അനുമതി നിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more