| Thursday, 10th November 2016, 6:30 pm

സ്വിസ് ബാങ്ക് അക്കൗണ്ടുള്ള 648 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യാന്‍ മോദി തയ്യാറായാല്‍ കള്ളപ്പണ വിഷയം ഇന്നത്തോടെ അവസാനിപ്പിക്കാം: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ 2000 രൂപ നോട്ടുകൊണ്ട് പ്രയോജനം കൈക്കൂലി കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും മാത്രമാണ്. മുമ്പാണെങ്കില്‍ കൈക്കൂലിയായി ആയിരത്തിന്റെ 100 നോട്ടുകള്‍ വാങ്ങണമായിരുന്നു. ഇപ്പോള്‍ രണ്ടായിരത്തിന്റെ 50 നോട്ടുകള്‍ വാങ്ങിയാല്‍ മതിയെന്നതാണ് പ്രയോജനമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ന്യൂദല്‍ഹി:  അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 648 ഇന്ത്യക്കാരെ മോദി ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്യാന്‍ തയ്യാറായാല്‍ കള്ളപ്പണ പ്രശ്‌നം അവസാനിക്കും, പക്ഷെ മോദിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ അത് ചെയ്യില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പുതിയ 2000 രൂപ നോട്ടുകൊണ്ട് പ്രയോജനം കൈക്കൂലി കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും മാത്രമാണ്. മുമ്പാണെങ്കില്‍ കൈക്കൂലിയായി ആയിരത്തിന്റെ 100 നോട്ടുകള്‍ വാങ്ങണമായിരുന്നു. ഇപ്പോള്‍ രണ്ടായിരത്തിന്റെ 50 നോട്ടുകള്‍ വാങ്ങിയാല്‍ മതിയെന്നതാണ് പ്രയോജനമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Read more: നോട്ടു പിന്‍വലിക്കല്‍; ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ

പാവപ്പെട്ട കര്‍ഷകരും ഓട്ടോ റിക്ഷക്കാരും കച്ചവടക്കാരും മാത്രമാണ് നോട്ടുകള്‍ മാറുന്നതിനായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഏതെങ്കിലും കള്ളപ്പണക്കാരെ ക്യൂവില്‍ കാണാന്‍ കഴിഞ്ഞോയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് ബി.ജെ.പിയുടെ സുഹൃത്തുക്കള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് പണം വിദേശത്തേക്ക് നീക്കുകയോ സ്ഥലം, സ്വര്‍ണം എന്നിവ വാങ്ങിയിരിക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നീക്കം കൊണ്ട് പൊതുജനം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more