ന്യൂദല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികളോട് ലോക്ക്ഡൗണിനിടെ സ്വന്തം നാടുകളിലേക്ക് മടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പും കെജ്‌രിവാള്‍ നല്‍കി.
‘കൈ കൂപ്പി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ നഗരം വിട്ട് പോകരുത്, ഇത് ആറു ദിവസത്തേക്കുള്ള ചെറിയ ലോക്ക്ഡൗണ്‍ ആണ്. യാത്രാ സമയം വെറുതെ കളയാം എന്നല്ലാതെ മറ്റു പ്രയോജനങ്ങളൊന്നുമില്ല. നിങ്ങള്‍ ഇവിടെ തന്നെ നില്‍ക്കൂ നിങ്ങളെ സര്‍ക്കാര്‍ നോക്കിക്കോളും. ഞാന്‍ ഇവിടെയുണ്ട്, എന്നെ വിശ്വസിക്കൂ,’ കെജ്‌രിവാള്‍ പറഞ്ഞു.
ഒരു നിവൃത്തിയുമില്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് വഴി ബിസിനസുകാര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും ദിവസവേതനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുകയെന്ന് അറിയാം. എന്നാല്‍ മറ്റു നിവൃത്തിയില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഇതേതുടര്‍ന്ന് സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്ത് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ 23,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക