ന്യൂദല്‍ഹി: ബി.ജെ.പിയുടെ തീവ്രവാദി പരാമാര്‍ശത്തിന് മറുപടിയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ദല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയ തന്നെ എങ്ങനെയാണ് ബി.ജെ.പി തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.
” ഏതെങ്കിലും കോണില്‍ നിന്ന് നോക്കുമ്പോള്‍ എന്നെ ഒരു തീവ്രവാദിയെപ്പോലെ തോന്നുന്നുണ്ടോ? ഏത് വകയാണ് ഞാനൊരു തീവ്രവാദിയാകുന്നത്? അവര്‍ക്കെങ്ങനെ എന്നെയൊരു തീവ്രവാദിയായി മുദ്രകുത്താന്‍ പറ്റും. ഞാന്‍ എന്റെ ജീവിതം ദല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ മാറ്റിവെച്ചതാണ്. അവരുടെ മൂത്ത മകന്റെ സ്ഥാനത്തു നിന്നുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സൗജന്യമായി വെള്ളം ഉറപ്പാക്കാനും സൗജന്യമായി വൈദ്യുതി നല്‍കാനും മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളും സ്‌കൂളുകളും ഉറപ്പാക്കാനുമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇനി അവര്‍ തീരുമാനിക്കട്ടെ ഞാന്‍ ആരാണെന്ന്”, കെജ്‌രിവാള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഷാഹീന്‍ബാഗ് പ്രതിഷേധത്തെ ദല്‍ഹി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത് കെജ്‌രിവാള്‍ പറഞ്ഞു.
” ബി.ജെ.പി മറ്റൊന്നിനെക്കുറിച്ചും സംസാരിക്കില്ല. എപ്പോഴും ഷാഹീന്‍ബാഗെന്നും ഹിന്ദു- മുസ്‌ലിം എന്നും പാകിസ്താനെന്നും പറഞ്ഞുകൊണ്ടേയിരിക്കും. അത് മാത്രമാണ് അവര്‍ ചെയ്യുന്നത്”, അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെപ്പോലെയും അമിത് ഷായെപ്പോലെയും കള്ളം പറയുന്ന മറ്റൊരു പാര്‍ട്ടിയോ ‘വലിയ മനുഷ്യ’നോ ഇല്ലെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ആം ആദ്മി നേതാവ് തീവ്രവാദി ആണെന്നും തെളിയിക്കാന്‍ ആവശ്യത്തിന് തെളിവുണ്ടെന്നും ജാവ്‌ദേക്കര്‍ അവകാശപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ