ന്യൂദല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ചുനേരെ ദല്‍ഹി പൊലീസിന്റെ അതിക്രമത്തിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
” കര്‍ഷകരെ ദല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം. എന്തിനാണ് അവര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത്? ഇത് തെറ്റാണ്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്.” കെജ്‌രിവാള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് ആക്രമണം നടന്നത്. കര്‍ഷകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
വളരെ അച്ചടക്കത്തോടെ മുന്നോട്ടുപോകുകയായിരുന്ന റാലിയെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികൈത് പറയുന്നത്. ” എന്തിനാണ് യു.പി ദല്‍ഹി അതിര്‍ത്തിയില്‍ ഞങ്ങളെ തടഞ്ഞത്? വളരെ അച്ചടക്കത്തോടെ റാലി നീങ്ങുകയായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് ഞങ്ങള്‍ക്ക് പറയാനാവില്ലെങ്കില്‍ ആരാണ് അത് പറയുക? എന്താണ് ഞങ്ങള്‍ പാകിസ്ഥാനിലോ അല്ലെങ്കില്‍ ബംഗ്ലാദേശിലോ പോയി പറയണമായിരുന്നോ?” എന്നും അദ്ദേഹം ചോദിക്കുന്നു.
യു.പി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്