| Wednesday, 5th February 2020, 7:08 pm

'ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തത് ആം ആദ്മിക്കാരനെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കൂ'; രാജ്യ സുരക്ഷയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ആള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് ദല്‍ഹി പൊലീസ് ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെജ്‌രിവാള്‍ കപില്‍ ഗുജ്ജര്‍ ആം ആദ്മിക്കാരനെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കൂ എന്ന് പറഞ്ഞ് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഭ്യന്തര സുരക്ഷയില്‍ വിട്ടു വീഴ്ച്ചയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറയാനുള്ളതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കപില്‍ ഗുജ്ജറിന് ഏതെങ്കിലും തരത്തില്‍ ആം ആദ്മിയുമായി ബന്ധമുണ്ടോ എന്ന് തനിക്കറിയില്ല. വെടിവെച്ചയാള്‍ ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാളെ കടുത്ത ശിക്ഷ നല്‍കി ജയിലിലടക്കണം. രാജ്യ സുരക്ഷയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

  • ₹1001 Month
  • ₹4996 Month
  • ₹9601 Year
  • ₹28503 Years
  • ₹4990Diamond

എന്നാല്‍ കപില്‍ ഗുജജര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന ദല്‍ഹി പൊലീസിന്റെ വാദം നിരസിച്ച് ഗുജ്ജറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more