നേരത്തെ ഇടതുപക്ഷനിലപാടുകള്‍ക്കെതിരെ ഇടതുമുന്നണി കക്ഷിയായ ജനതാദള്‍ എസ് രംഗത്തുവന്നിരുന്നു. യു.ഡി.എഫില്‍ നിന്നും പുറത്തായ ആര്‍. ബാലകൃഷ്ണപ്പിള്ളയുടേയും ഗണേഷ് കുമാറിനെയും അരുവിക്കരയില്‍ പ്രചാരണത്തിനിറക്കിയത് മുന്നണിയുടെ അഴിമതിവരുദ്ധ നിലപാടിന് മങ്ങലേല്‍പ്പിച്ചുവെന്ന് അഭിപ്രായപ്പെട്ട് ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് രംഗത്ത് വന്നിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയവും ബി.ജെ.പിയ്ക്കുണ്ടായ മുന്നേറ്റം ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പരാജയമാണെന്ന് വിലയിരുത്തുന്ന ഇവര്‍ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും വിലയിരുത്തുന്നുണ്ട്.