Malayalam Cinema
അരുവി ഫെയിം അഥിതി മലയാളത്തില്‍; നായകനായി പൃഥ്വിരാജ്; ത്രില്ലര്‍ മൂവി 'കോള്‍ഡ് കേസ്' ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Oct 31, 01:50 pm
Saturday, 31st October 2020, 7:20 pm

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ തനു ബലാക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോള്‍ഡ് കേസ്’ ചിത്രീകരണം ആരംഭിച്ചു. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക.

അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതേ ടീമിന്റെ ഇരുള്‍ എന്ന സിനിമയും കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിലും സൗബിന്‍ഷാഹിറും ദര്‍ശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ്.

ചിത്രത്തിന്റെ ക്യാമറ നിര്‍മ്മാതാവ് കൂടിയായ ജോമോന്‍ ടി ജോണ്‍ തന്നെയാണ്. നിലവില്‍ ജനഗണമന എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

നിലവില്‍ കൊവിഡ് രോഗത്തില്‍ നിന്ന് പൃഥ്വി വിമുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlifghts: