|

ശത്രുദോഷപരിഹാരത്തിന് വി.എസിന് മുട്ടിറക്കല്‍ വഴിപാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗുരുവായൂര്‍: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ശത്രുദോഷപരിഹാരത്തിനായി പ്രത്യേക മുട്ടിറക്കല്‍ വഴിപാട്. മകന്‍ അരുണ്‍ കുമാറാണ് വി.എസിനായി ശത്രുദോഷപരിഹാരത്തിനും ആരോഗ്യത്തിനുമായി മുട്ടിറക്കല്‍ വഴിപാട് നടത്തിയത്.

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലായിരുന്നു വഴിപാട. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കുടുംബസമേതം ക്ഷേത്രത്തിലെ്ത്തിയാണ് അരുണ്‍കുമാര്‍ എത്തി വഴിപാടുകള്‍ നടത്തിയത്.

വി.എസ്സിനുവേണ്ടി രണ്ട് മുട്ടുകളും അരുണ്‍കുമാറിന് ശത്രുസംഹാരം അടക്കമുള്ള മുട്ടുകളും നടത്തി. അരുണ്‍ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടയ്ക്ക് ദര്‍ശനം നടത്താറുണ്ട്.

എന്നാല്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ആദ്യമായാണ് വരുന്നത്. മേല്‍ശാന്തി ഭാസ്‌കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു മുട്ടിറക്കല്‍ വഴിപാട്.