| Saturday, 30th May 2015, 8:05 pm

നിങ്ങള്‍ സ്പര്‍ശിച്ചത് ഒരു ഞരമ്പിലാണ്, നിങ്ങള്‍ ശരിയാണെന്ന് അവര്‍ക്ക് അറിയാം: ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അരുന്ധതി റോയ്‌യുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി വിമര്‍ശനത്തിന്റെ പേരില്‍ നിരോധിച്ച മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുടെ സംവാദ കൂട്ടായ്മയായ  അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ (എ.പി.എസ്.സി)നെ പിന്തുണച്ച് അരുന്ധതി റോയ്. കത്തിലൂടെയാണ് അവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ പിന്തുണ അറിയിച്ചത്. “നിസംശയ പിന്തുണ” എന്നാണ് അരുന്ധതി റോയ് കത്തില്‍ പറയുന്നത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനാണ് അവര്‍ ഇ-മെയില്‍ അയച്ചിരിക്കുന്നത്.

നിങ്ങള്‍ ഞരമ്പില്‍ സ്പര്‍ശിച്ചെന്നാണ് അവര്‍ കത്തില്‍ പറയുന്നത്. “നിങ്ങള്‍ ഞരമ്പില്‍ സ്പര്‍ശിച്ചു- നിങ്ങള്‍ എന്താണ് പറയുകയും കേള്‍ക്കുകയും ചെയ്യുന്നത്. അതായത് ജാതിയതയും കുത്തക മുതലാളിത്തവും ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് പോകും ഇതാണ് അധികൃതരും സര്‍ക്കാരും അവസാനം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്.

കാരണം നിങ്ങള്‍ ശരിയാണെന്ന് അവര്‍ക്ക് അറിയാം. ശരി കേള്‍ക്കുക എന്നുള്ളതാണ് അവരെ സംബന്ധിടത്തോളം ഏറ്റവും അപകടകരമായ കാര്യം.” അവര്‍ കത്തില്‍ വ്യക്തമാക്കുന്നു. എ.പി.എസ്.സിക്കുള്ള നിരേധനം ഒരു തരത്തിലുള്ള അംഗീകാരമാണെന്നും അവര്‍ പറയുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരം നടത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച അജ്ഞാത സന്ദേശത്തെത്തുടര്‍ന്നായിരുന്നു സംഘടന എച്ച്.ആര്‍.ഡി മന്ത്രാലയം നിരോധിച്ചിരുന്നത്. നിരോധനത്തിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.

We use cookies to give you the best possible experience. Learn more