കോഴിക്കോട്: അരുന്ധതി റോയിയുടെ പ്രസംഗം സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ അധ്യാപക സംഘടന. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ ഇംഗ്ലീഷ് കോഴ്‌സിലാണ് അരുന്ധതിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയത്.
ഇതിനെതിരെയാണ് സംഘപരിവാര്‍ അധ്യാപക സംഘടനയായ ഉന്നതവിദ്യഭ്യാസ അധ്യാപക സംഘം രംഗത്ത് എത്തിയത്. ബി.എ ഇംഗ്ലീഷ് കോഴ്‌സിലെ മൂന്നാം സെമസ്റ്ററിലാണ് അരുന്ധതിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയത്.
2002 ല്‍ അരുന്ധതി റോയ് അമേരിക്കയില്‍ നടത്തിയ കം സെപ്തംബര്‍ (Come September )എന്ന പ്രസംഗമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ അരുന്ധതി നടത്തിയ പരാമര്‍ശം രാജ്യദ്രോഹ പരാമര്‍ശമാണ് എന്ന് ആരേപിച്ചാണ് പ്രസംഗത്തിനെതിരെ സംഘപരിവാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഭീകര വാദത്തെ നേരിടുന്നു എന്ന പേരില്‍ കാശ്മീരില്‍ നടക്കുന്നത് ഭരണ കൂട ഭീകരതയാണെന്നും ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണമാണ് നിലനില്‍ക്കുന്നതെന്നും അരുന്ധതി അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് സംഘപരിവറിനെ ചൊടിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക