കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി.ജെ.പി തോല്‍വിയില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി റോയ്. കൊച്ചിയില്‍ നടക്കുന്ന യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ചായിരുന്നു പ്രതികരണം.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ഇന്നലെ ഉറങ്ങാന്‍ സാധിച്ചില്ലെന്നും അരുന്ധതി പറഞ്ഞു.
കര്‍ണാടകക്കും കര്‍ണാടകയിലെ ജയത്തിനും നമസ്‌കാരമെന്നും ബി.ജെ.പിക്കെതിരെ പൂര്‍ണമായും തിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്നും അവര്‍ പറഞ്ഞു.
‘കേരളത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ഇക്വല്‍ ടു ആനമൊട്ട എന്ന എന്റെ സഹോദരിയുടെ മെസേജ് വന്നപ്പോള്‍ ഏറെ സന്തോഷം തോന്നി, അതെനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സന്ദേശമായിരുന്നു. ആനയും വേണം, ആനമൊട്ടയും വേണം എന്നാല്‍ ബി.ജെ.പി വേണ്ടെ,’ അവര്‍ പറഞ്ഞു.
യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 69 മത് സെഷനില്‍ ‘പ്രസന്റ് ഇന്ത്യ – പ്രസന്റേഷന്‍ ഓഫ് ‘എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അരുന്ധതി റോയി സംസാരിച്ചത്.
അരുന്ധതി റോയ്, കൈകസി വി.എസ്, സാന്ദ്ര എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒന്നാം വേദിയായ മുസരിസില്‍ വെച്ചായിരുന്നു ചര്‍ച്ച നടന്നത്.
Contenthighlight: Arundhathi roy about karnataka election result