തിരഞ്ഞെടുപ്പ് ഒരു കോര്‍പ്പറേറ്റ് പദ്ധതിയായിരുന്നു. അതേ കോര്‍പ്പറേറ്റുകള്‍ തന്നയായിരുന്നു മിക്ക മാധ്യമങ്ങളും നടത്തിവരുന്നതും. ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന് മാറ്റിവെച്ചതാണ് ജനാധിപത്യം. രാജ്യത്തെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മൂന്നാമത്തെ പാര്‍ട്ടിയായ മായവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അതെ, നമ്മുക്ക് ജനാധിപത്യപരമായി തിരെഞ്ഞെടുത്ത് ഒരു സമഗ്രാതിപത്യ സര്‍ക്കാറുണ്ടായി.
ഒപ്പീനിയന്‍ / അരുന്ധതി റോയ്
മോദിയുടെ വരവ് ഇന്ത്യക്കെന്താണ് നല്‍കുകയെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ദി ഡോണിന് എഴുത്തുകാരിയും സമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്കില്‍ (ജി.ഡി.പി) മുകളിലേക്ക് കുതിക്കാനായി ഇന്ത്യന്‍ മധ്യവര്‍ഗ്ഗം വിമാനത്തിലിരിക്കുകയായിരുന്നു. അതിനിടയിലാണ് വളര്‍ച്ചാനിരക്ക് ആകാശമധ്യെ ഉറച്ച് പോയത്. അപ്പോള്‍ അവരുടെ ഹര്‍ഷോന്മാദം കെടുകയും അവര്‍ പരിഭ്രാന്തരാവുകയും ചെയ്തു. ഈ പരിഭ്രാന്തിയെ കൈകളിലെടുക്കാന്‍ മോദിക്കും അദ്ധേഹത്തിന്റെ പാര്‍ട്ടിക്കും സാധിച്ചു.
1991ല്‍ സ്വകാര്യമേഖലക്ക് തുറന്ന് വിടുന്നതിന് മുമ്പ് ഇന്ത്യന്‍ സാമ്പത്തികരംഗം അര്‍ദ്ധ സോഷ്യലിസമായി ആയിരുന്നു അറിയെപ്പട്ടത്. അങ്ങനെ പെട്ടെന്നായിരുന്നു ഇന്ത്യ ആഗോള മൂലധനത്തിന്റെ ഇടമായി മാറിയതും അത് സാമ്പത്തികരംഗം ഉയര്‍ത്തിയതും.
നവ ഉദാരവല്‍ക്കരണം അതിന്റെ കളിവണ്ടി ഉരുട്ടി, കുഴപ്പങ്ങള്‍ ഉണ്ടാക്കി തുടങ്ങി. ഇന്ത്യന്‍ സാമ്പത്തികരംഗം 2010ല്‍ 10 ശതമാനം വളര്‍ച്ച രേഖെപ്പടുത്തി.
എന്നാല്‍ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അത് 5 ശതമാനത്തില്‍ താഴയായി ഇടിഞ്ഞു. ഇത് മുന്‍സര്‍ക്കാറിന്റെ നയപരമായ മരവിപ്പാണെന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ കുറ്റപെടുത്തി.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിനയമായിരുന്ന തടസമെന്ന് ഇപ്പോള്‍ തിരിച്ചറിയെപ്പട്ടു. ആ വിടവ് നികത്താനായി മോദി രംഗപ്രവേശം ചെയ്തിരിക്കുന്നു.
മോദി ചെയ്യുക മുസ്ലീങ്ങളെ ആക്രമിക്കുകയല്ല, ആക്രമണങ്ങള്‍ നടക്കുക ഇന്ത്യയുടെ വനാന്തരങ്ങളിലായിരിക്കും അവിടങ്ങളിലെ പ്രതിരോധങ്ങളെ ഉന്മൂലനം ചെയ്ത് അവരുടെ ഭൂമി ഖനി മുതലാളിമാര്‍ക്കും പശ്ചാതല സൗകര്യവികസന കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയും ചെയ്യും.
എല്ലാ കരാറുകളും നേരത്തെ തന്നെ ഒപ്പു വെച്ചു കഴിഞ്ഞു. കമ്പനികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.മുസ്ലിങ്ങളെ എന്നല്ല മറ്റേത് തരത്തിലുളള രക്തചൊരിച്ചിലിന്റേയും മുഖമൂടി അദ്ദേഹം അണിയില്ല.
ദരിദ്രരായ ഗോത്രജനതയുടെ അധിവാസ മേഖലയില്‍ നിരവധി ഖനന-ഊര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കാനിരിക്കുന്നു,അത്തരം മേഖലയില്‍ അവിടത്തെ ജനങ്ങളുടെ ജീവനോപാധികളായ വിഭവങ്ങള്‍ കൊണ്ടുപോവുന്നതിനെതിരെ പ്രതിരോധങ്ങളുണ്ട്.
അത്തരം മേഖലയില്‍ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വിജയം നേടിയ രണോല്‍സുകരായ മാവോയിസറ്റുകള്‍ ഉണ്ട. ഫലത്തില്‍ ചില പോക്കറ്റുകളില്‍ ഭരണം നടത്തുന്നുത് അവരാണ്.
ആക്രമണം ഈ വികസനമാതൃകയില്‍ അന്തര്‍ലീനമാണ്. നേരത്തെ തന്നെ ആയിരകണക്കിനാളുകള്‍ ജയിലുകളിലാണ്.
പക്ഷെ ഇതൊന്നും വരും കാലത്തേക്ക് മതിയാവില്ല. പ്രതിരോധം പൂര്‍ണ്ണമായും അടിച്ചൊതുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പറിച്ചെറിയേണ്ടതുണ്ട്. തന്റെ അവസനാനാഴിക നടന്നു തീര്‍ക്കേണ്ടതിന് വലിയ പങ്ക് പണം ആവശ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ ദശലക്ഷകണക്കിന് പണം വ്യവസായികള്‍ ഒഴുക്കിയിരിക്കുന്നത്.
യുദ്ധങ്ങളിലുടെയും ആക്രമണങ്ങളിലൂടയും മറ്റ് രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കിയാണ് വികസിത രാജ്യങ്ങളുണ്ടായയത്.
അടുത്ത പേജില്‍ തുടരുന്നു
ഒരു പരിധിവരെ ഇന്ത്യയില്‍ ജനാധിപത്യമുണ്ട്. പക്ഷെ ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരും ഇന്ത്യയിലാണ്. അതിന്റെ അതിര്‍ത്തിയിലേക്ക് സ്വന്തം ജനതയെ ഇല്ലാതാക്കാന്‍ സായുധ സേനയെ അയക്കാത്ത ഒരു ദിവസം പോലും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഉണ്ടായിട്ടില്ല.
അതുപോലെ ഇന്ത്യക്ക് സ്വന്തം രാജ്യം തന്നെ കോളനിയാക്കേണ്ടി വരും. ഇന്ത്യയിലെ ജനസംഖ്യാബല തന്ത്രം അങ്ങനെയാണ്. സാധാരണപദ്ധതികളായ റോഡ് പണിയല്‍, അണക്കെട്ട് നിര്‍മ്മാണം, ഖനനം ഇവയക്കല്ലാം വേണ്ടി നല്ലൊരു ശതമാനം ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നു.
വളര്‍ന്നു വരുന്ന പൊതുസമൂഹവും തൊഴിലാളി യുണിയനുകളും നിയമങ്ങളും പ്രതിരോധം പ്രകടിപ്പിക്കാനുളള വഴിയാണ്. ഇത്തരത്തിലുളള പ്രതിരോധം കോര്‍പ്പറേറ്റുകളെ നിരാശെപ്പടുത്തുന്നുണ്ട്.അവര്‍ക്ക് അതിനെ അക്രമണോല്‍സുകമാക്കണം എന്നിട്ട് സൈനികബലം ഉപയോഗിച്ച് ഇല്ലാതാക്കണം.
ഇല്ലാതാക്കല്‍ വെറുതെയല്ല കൂട്ടകുരുതി വഴി ആയിരിക്കും അത് സംഭവിക്കുക.അത് അവരെ നിരന്തര സമരത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിയുന്നതായിരിക്കും.
പ്രതിരോധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളെ ജയിലുകളിലടക്കും. ഉപരിവര്‍ഗ്ഗ ഹിന്ദുക്കള്‍ക്കായിരിക്കും ആശയപരമായ മേല്‍ക്കൈ. അതുകൊണ്ട് തന്നെ വികസനവിരോധികളായവരെ ദേശവിരുദ്ധരായി അവര്‍ പ്രഖ്യാപിച്ചേക്കും.
2012ല്‍ മാത്രം ഏകദേശം 14,000 ഹതഭാഗ്യരായ കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. അവരുടെ ഗ്രാമങ്ങളില്‍ വിഭവങ്ങളില്ലായിരുന്നു. അവരുടെ കൃഷിടങ്ങള്‍ കാലിയും വരണ്ടതും പൊടിനിറഞ്ഞതുമാണ്. അവരില്‍ മിക്കവരും ദളിതരുമായിരുന്നു. അവിടെ രാഷ്ടീയമില്ല. എടുക്കാനാവാത്ത വാഗ്ദാനങ്ങളുമായി അവരെ അധികാരദല്ലാളന്മാര്‍ പോളിംഗ് ബുത്തുകളിലേക്ക് നയിക്കുകയായിരുന്നു.
ഒരു പരിധിവരെ ഇന്ത്യയില്‍ ജനാധിപത്യമുണ്ട്. പക്ഷെ ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരും ഇന്ത്യയിലാണ്. അതിന്റെ അതിര്‍ത്തിയിലേക്ക് സ്വന്തം ജനതയെ ഇല്ലാതാക്കാന്‍ സായുധ സേനയെ അയക്കാത്ത ഒരു ദിവസം പോലും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഉണ്ടായിട്ടില്ല.
[]എത്രപേര്‍ കൊല്ലപെട്ടുവെന്നതും മാരകമായി ആക്രമിക്കപ്പെട്ടുവെന്നതും അവിശ്വസനീയമാണ്. സ്വന്തം ജനതയോട് എന്നും യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യം. ജനാധിപത്യത്തിന് പോലും ലജ്ജിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ചത്തീസ്ഗഢിലും ഒഡീഷയിലും അടുത്തിടെ നടന്നുവരുന്നത്.
തിരഞ്ഞെടുപ്പ് ഒരു കോര്‍പ്പറേറ്റ് പദ്ധതിയായിരുന്നു. അതേ കോര്‍പ്പറേറ്റുകള്‍ തന്നയായിരുന്നു മിക്ക മാധ്യമങ്ങളും നടത്തിവരുന്നതും. ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന് മാറ്റിവെച്ചതാണ് ജനാധിപത്യം.
രാജ്യത്തെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മൂന്നാമത്തെ പാര്‍ട്ടിയായ മായവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അതെ, നമ്മുക്ക് ജനാധിപത്യപരമായി തിരെഞ്ഞെടുത്ത് ഒരു സമഗ്രാതിപത്യ സര്‍ക്കാറുണ്ടായി. സാങ്കേതികവും നിയമപരമായും.
പ്രതിപക്ഷത്തിരിക്കാന്‍ അവശ്യം വേണ്ട സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ല. പക്ഷെ വര്‍ഷങ്ങളായി യഥാര്‍ത്ഥ പ്രതിപക്ഷമില്ലാതയാണ് പലപ്പോഴും പല കാലങ്ങളായി കടന്നുപോയത്.
കൂടുതല്‍നയങ്ങളും രണ്ട് പ്രധാനപാര്‍ട്ടികള്‍ പാസാക്കി. ഇരു കക്ഷികള്‍ക്കും ന്യൂനപക്ഷ വിരുദ്ധ പദ്ധതികളുണ്ടായിരുന്നു. അവയില്‍ പലതും ഇപ്പോള്‍ പുറത്തായി. വ്യവസ്ഥ തന്നെ അവ തുറന്നു കാണിച്ചു.