| Thursday, 30th May 2013, 12:52 am

തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലി : അരുണാ റോയ് എന്‍ എ സിയില്‍ നിന്ന് പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക അജന്‍ണ്ട നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതായ ദേശീയ ഉപദേശക സമിതിയില്‍ അംഗമായി തുടരാന്‍ താത്പര്യമില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക അരുണ റോയ് യു.പി.എ അധ്യക്ഷയായ സോണിയാ ഗാന്ധിയെ അറിയിച്ചു. []

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്നര്‍ക്ക് മിനിമം കൂലി നല്‍കണമെന്ന എന്‍ എ സിയുടെ ശുപാര്‍ശ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാണിക്കുന്ന വിമുഖതയില്‍ പ്രതിഷേധിച്ചാണ് അരുണാ റോയ് എന്‍ സിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കണമെന്ന സമിതിയുടെ നിര്‍ദേശം പരിഗണിക്കാത്ത പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാടിനെ അരുണ ശക്തിയായി അപലപിച്ചു.

എന്‍ എ സിയിലെ അരുണയുടെ കാലാവധി മെയ് 31 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അവര്‍ യുപിഎ അധ്യക്ഷ സോണാ ഗാന്ധിയോട് അഭ്യര്‍ത്തിച്ചത്. ഇത് അവര്‍ അംഗീകരിച്ചിട്ടുമുണ്ട്.

ഈ പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്നവര്ക്ക് മിനിമം കൂലി നല്‍കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടതിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

കര്‍ണാടക ഹൈക്കടോതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിട്ടും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിം കൂലി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് അരുണ പറഞ്ഞു.

We use cookies to give you the best possible experience. Learn more