| Wednesday, 4th April 2018, 8:55 am

'മോദി അറിയാതെ ഇത്തരമൊരു ഉത്തരവിറങ്ങുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ'; മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കം ദു:സൂചനയെന്ന് അരുണ്‍ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടി മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ ഉത്തരവ് പ്രധാനമന്ത്രി അറിയാതെയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്നതിന്റെ ഏറ്റവും വലിയ സൂചനയാണിതെന്നും അതിനായുള്ള നാണംകെട്ട ശ്രമമാണിതെന്നും അരുണ്‍ ഷൂരി പറഞ്ഞു.

“അതെങ്ങനെ സാധ്യമാകും. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒരില പോലും അനങ്ങാത്ത സാഹചര്യത്തില്‍.. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?”


Also Read:  ‘അപ്പോള്‍ മോദി പറയുന്നത് വിശ്വസിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്കും അംഗീകാരം പോകുമോ?; മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനത്തെ ട്രോളി എം.കെ വേണു


അവര്‍ പല ഉത്തരവുകളും പിന്‍വലിക്കുമ്പോള്‍ അതിനര്‍ത്ഥം ശേഷം ഒരു സുനാമി വരാനുണ്ടെന്നാണ്-അരുണ്‍ ഷൂരി വ്യക്തമാക്കി.

വ്യാജവാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. വ്യാജ വാര്‍ത്ത ഉണ്ടാക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കണമെന്നായിരുന്നു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.


Also Read:  എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 20 മാസത്തില്‍ 15 പരോള്‍; പിണറായി ഭരണത്തില്‍ കുഞ്ഞനന്തന്‍ പുറത്ത് കഴിഞ്ഞത് 193 ദിവസം


വ്യാജവാര്‍ത്ത സംബന്ധിച്ച പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉപദേശം തേടും. 15 ദിവസത്തിനുളളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

അച്ചടിമാധ്യമങ്ങള്‍ക്കെതിരെയാണ് ആക്ഷേപമെങ്കില്‍ പ്രസ് കൗണ്‍സിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരെയാണെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനുമാണ് പരാതി പരിഗണിക്കുക. സമിതികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more