| Saturday, 28th January 2017, 7:45 pm

കള്ളപ്പണം പറക്കുന്നത് സ്വിറ്റ്‌സലര്‍ലണ്ടില്‍, സര്‍ക്കാര്‍ ഇവിടെ വടിവീശിയിട്ടെന്ത് കാര്യം: അരുണ്‍ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കള്ളപ്പണമുള്ളവര്‍ അത് വിദേശത്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. അവരത് ഉപയോഗിച്ച് കമ്പനികളും എസ്റ്റേറ്റുകളും വാങ്ങുന്നു. ” ഈ ഡെങ്കി കൊതുക് സ്വിറ്റ്‌സര്‍ലാണ്ടില്‍ പറന്നു കളിക്കുമ്പോള്‍ നിങ്ങളിവിടെ വടിവീശുകയാണ്” അരുണ്‍ ഷൂരി പറഞ്ഞു.


ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. കള്ളപ്പണമുള്ളവര്‍ ഇന്ത്യയില്‍ രൂപയായി സൂക്ഷിച്ചിരിക്കയല്ലെന്നും മറിച്ച് വിദേശരാജ്യങ്ങളിലാണെന്നും ഷൂരി പറഞ്ഞു.

കള്ളപ്പണമുള്ളവര്‍ അത് വിദേശത്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. അവരത് ഉപയോഗിച്ച് കമ്പനികളും എസ്റ്റേറ്റുകളും വാങ്ങുന്നു. ” ഈ ഡെങ്കി കൊതുക് സ്വിറ്റ്‌സര്‍ലാണ്ടില്‍ പറന്നു കളിക്കുമ്പോള്‍ നിങ്ങളിവിടെ വടിവീശുകയാണ്” അരുണ്‍ ഷൂരി പറഞ്ഞു.


Read more: രാമക്ഷേത്രം പണിയും, അറവു ശാലകള്‍ നിരോധിക്കും; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക


ഹൈദരാബാദ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷൂരി.

ജനങ്ങള്‍ വോട്ടു ചെയ്തത് കൊണ്ട് ഒരു ആശയം ശരിയാവണമെന്നില്ല.നോട്ടുനിരോധനം കള്ളപ്പണത്തെ കുറയ്ക്കുമോ അതോ വര്‍ദ്ധിപ്പിക്കുമോയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നും ഷൂരി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തിനിടയ്ക്ക് ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍, ബാങ്കിങ് എന്നീ മേഖലകളിലൊന്നും ഒന്നും നടന്നില്ലെന്നും ഷൂരി കുറ്റപ്പെടുത്തി.

നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി രാജ്യത്തിന്റെ 70 വര്‍ഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് അരുണ്‍ ഷൂരി നേരത്തെ പറഞ്ഞിരുന്നു. നോട്ട് നിരോധനമെന്നത് ഗൂഢമായ ഒരു തീരുമാനമായിരുന്നുവെന്നും ഒരാളുടെ മനസില്‍ ഉദിച്ച ആശയത്തെ ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഷൂരി പറഞ്ഞിരുന്നു.


Also read: യോഗി ആദിത്യനാഥിന്റെ സംഘടന ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു


We use cookies to give you the best possible experience. Learn more