ന്യൂദല്‍ഹി: ഇന്ന് ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം സര്‍ക്കാരിന്റെ സ്വാഭവമല്ല മറിച്ച് പ്രതിപക്ഷത്തിന്റെ അവസ്ഥയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂറി.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷത്തിനെതിരെ ഷൂറി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ആസന്നമരണരായിട്ടും അവര്‍ എന്താണ് സ്വയം നവീകരിക്കാത്തത് എന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി പ്രതിപക്ഷത്തെ അടിച്ച് നേരെയാക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍, അവരത് തിരിച്ചറിയുന്നുണ്ടോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
”ഇന്നത്തെ യഥാര്‍ഥപ്രശ്‌നം ഈ സര്‍ക്കാരിന്റെ സ്വഭാവമല്ല, പ്രതിപക്ഷത്തിന്റെ അവസ്ഥയാണ്. ആസന്നമരണരായിട്ടും അവര്‍ എന്താണ് സ്വയം നവീകരിക്കാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. മോദി അവരെ അടിച്ച് നേരെയാക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍, അവരത് തിരിച്ചറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്,” അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിനായിരുന്നു അരുണ്‍ ഷൂറിയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക